തമിഴ്നാട്ടിലെ കുപ്രസിദ്ധ ക്രിമിനൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; തിരച്ചിൽ ഊർജ്ജിതം

തമിഴ് നാട്ടിലെ കുപ്രസിദ്ധ ക്രിമിനലും ഗുണ്ടാ നേതാവും അമ്പതിലേറെ കേസുകളിൽ പ്രതിയുമായ ബാലമുരുകനാണ് തമിഴ്നാട്  പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് അതിവിദഗ്ദമായി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9.45നാണ് സംഭവം.

വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന ബാലമുരുകനെ തമിഴ് നാട് കോടതിയിൽ ഹാജരാക്കി തിരിച്ച് കൊണ്ടുവരുന്ന വഴിയാണ് രക്ഷപ്പെട്ടത്. വിയ്യൂർ ജയിലിൽ എത്തുന്നതിൻ്റെ തൊട്ടു മുമ്പാണ് സംഭവം.

വെള്ളം കുടിക്കണമെന്നും മൂത്രമൊഴിക്കണമെന്നും പ്രതി ആവശ്യപ്പെട്ടതിനെ തുടർന്ന് വിലങ്ങഴിച്ച സമയത്താണ് പോലീസിനെ തള്ളിയിട്ട് ഓടിപ്പോയത്.

തിരികെ എത്തിക്കുന്ന തമിഴിനാട് പൊലീസിൻ്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഗുരുതര വീഴ്ചയാണ് പ്രതി രക്ഷപ്പെടാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. 

പൊലീസിനെ ആക്രമിച്ച് നേരത്തെയും രക്ഷപെട്ട കേസിലുൾപ്പടെ ഇയാൾ പ്രതിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, കവർച്ച ഉൾപ്പെടെ  53 കേസുകളിൽ പ്രതിയാണ്. വിയ്യൂർ സെൻട്രൽ ജയിൽ സുപരിചിതനായ പ്രതി ജയിൽ വളപ്പിലോ തൊട്ടടുത്ത പ്രദേശങ്ങളിലോ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വീടുകൾതോറും കയറിയിറങ്ങി പോലീസ് വ്യപക തിരച്ചിൽ നടത്തുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം