എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകള്‍ കാലതാമസമില്ലാതെ പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ലാ ഭരണകൂടം

വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകള്‍ മുഴുവന്‍ വോട്ടര്‍മാരും കാലതാമസമില്ലാതെ പൂരിപ്പിച്ച് ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 4 വരെ സമയമുണ്ടെങ്കിലും ഫോമുകളുടെ തിരിച്ച് നല്‍കല്‍ വൈകുന്നത് വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലും, ലഭിക്കുന്ന ഫോമുകള്‍ ബി.എല്‍.ഒ ആപ്പില്‍ അപ്'ലോഡ് ചെയ്യുന്നതിനും പരിശോധനയും സ്ഥിരീകരണവും നടത്തുന്നതിനും കൂടുതല്‍ സമയം ആവശ്യമുള്ളതിനാലുമാണ് ഫോമുകള്‍ വൈകാതെ നല്‍കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. 

ബൂത്ത് ലെവല്‍ ഓഫീസറെ വീട്ടില്‍ കാണാന്‍ കഴിയാത്തവര്‍ക്ക് വൈകുന്നേരങ്ങളില്‍ അതാത് ബൂത്തുകളിലോ വില്ലേജ് ഓഫീസുകളിലോ സജ്ജീകരിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌കില്‍ എത്തി ഫോം തിരിച്ചു നല്‍കാന്‍ സാധിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വോട്ടര്‍മാര്‍ ഡിസംബര്‍ 4 വരെ ഇതിനായി കാത്തിരിക്കേണ്ടതില്ല എന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം