ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ബാബാ സാഹേബ് ഡോ.അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ് നടനും നിർമ്മാതാവുമായ തിരുമിറ്റക്കോട് സ്വദേശി രാവുണ്ണി കൃഷ്ണന്.
ഷോട്ട് ഫിലിമുകളായ വിരുതൻ, നിമിത്തം, പടക്കം, തിരകൾ, യമുന, അച്ഛനും മകനും എന്നിവയിലും, വിലായത്ത് ബുദ്ധ, വിനയൻ്റെ അനുയാത്ര, മഷ്റൂം ഡെയ്സ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുള്ള രാവുണ്ണി കൃഷ്ണൻ, ഷോട്ട് ഫിലിമുകളുടെ നിർമ്മാണ രംഗത്തും ശ്രദ്ധേയനാണ്. 12 ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കൂടാതെ ഇളയന്നൂർ ഭഗവതി ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രസിഡൻ്റ്, കെ.എസ്.എസ്.പി.യു. തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ച് വരുന്നു. കോട്ടപ്പുഴയിൽ ക്രിയേഷൻസ് ചെയർമാൻ കൂടിയാണ് ഇദ്ദേഹം.
Tags
Awards
