കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അറുപത്തി മൂന്നാം പാലക്കാട് ജില്ലാ വാർഷിക സമ്മേളനം 2026 ഫെബ്രുവരി 14, 15 തിയ്യതികളിൽ പട്ടാമ്പിയിൽ നടത്തുന്നതിന് ഒരുക്കം തുടങ്ങി. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാന സെക്രട്ടറി പി. അരവിന്ദാക്ഷൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എസ് നാരായണൻ കുട്ടി അധ്യക്ഷനായി.
എൻ.പി വിനയകുമാർ, ഡോ.സി.പി ചിത്രഭാനു, എ.ആനന്ദവല്ലി, കെ.സുനിൽ കുമാർ, കെ.എം വാസുദേവൻ, എം.ആർ സുനിൽ, ടി.സത്യനാഥൻ, പി.ടി രാഹേഷ്, എ.എസ് വിജയൻ, കെ.എസ് സുധീർ, ടി.ശാന്തകുമാരി, എം. സുനിൽകുമാർ, എം.വി.രാജൻ, വി.എം രാജീവ്, കെ.രവീന്ദ്രൻ, എം.പി വിജയൻ, കെ. രാമചന്ദ്രൻ, എ.പി ശശി, പി.ടി രാമചന്ദ്രൻ, വി.പി സുധീർ, പി.അജേഷ്, വി.മുരളീധരൻ, എ.ഫാത്തിമ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർപേഴ്സൺ : ടി.കെ നാരായണദാസ്, കൺവീനർ : പി.ടി രാമചന്ദ്രൻ.
