ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു: നിരവധി പേർക്ക് പരിക്ക്.

ബിലാസ്‌പൂർ ജില്ലയിലെ ജയറാം നഗർ സ്റ്റേഷന് സമീപം ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം. കോർബ പാസഞ്ചർ മെമു ട്രെയിനാണ് ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് ഇടിച്ചുകയറി.  അപകട വിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാ പ്രവർത്തകരും സ്ഥലത്തെത്തി.

പരിക്കേറ്റ യാത്രക്കാരെ ബിലാസ്‌പൂരിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഹൗറ റൂട്ടിലെ ട്രെയിൻ ഗതാഗതത്തെ അപകടം സാരമായി ബാധിച്ചിട്ടുണ്ട്.

അപകടം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും ബന്ധപ്പെട്ടവർ പങ്കുവെച്ചു. ഗുഡ്സ് ട്രെയിനിന്റെ അവസാന ബോഗി പാസഞ്ചർ ട്രെയിനിന്റെ ആദ്യ ബോഗിയിൽ ഇടിച്ചു കയറിയതായി ബിലാസ്പൂർ കളക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം