പട്ടാമ്പിയിൽ എൻ.സി.സി റോഡ് പ്രഖ്യാപനം നടന്നു

പട്ടാമ്പി ഗവ.സംസ്കൃത കോളെജ് സ്റ്റോപ്പിനേയും  ഷൊർണൂർ റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് എൻ.സി.സി റോഡ് എന്ന് നാമകരണം ചെയ്തു. 

പട്ടാമ്പി നഗരസഭയാണ് റോഡിന് പുതിയ നാമകരണം നടത്തിയത്. 1966ൽ പട്ടാമ്പി ഗവ.സംസ്കൃത കോളെജ് എൻ.സി.സി കേഡറ്റുകളാണ്, കുണ്ടനിടവഴിയായിരുന്ന ഇതിനെ, രാവും പകലും പണിയെടുത്ത് റോഡാക്കി മാറ്റിയത്. അന്ന് റോഡ് വെട്ടുന്നതിൽ പങ്കാളികളായ കോളെജിലെ എൻ.സി.സി കേഡറ്റുകളും അലുംനി അംഗങ്ങളും നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭ ഇതിന് എൻ.സി.സി റോഡ് എന്ന് പേരിട്ടിരിക്കുന്നത്.  

നാമകരണ പ്രഖ്യാപന യോഗം കോളെജ് ജങ്ഷനിൽ  നഗരസഭ അധ്യക്ഷ ഒ.ലക്ഷ്മിക്കുട്ടി  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ആർ. രശ്മി അധ്യക്ഷയായി.

വൈസ് ചെയർമാൻ ടി.പി ഷാജി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വിജയകുമാർ, കെ.ടി റുഖിയ, കൗൺസിലർ കെ.ടി. റസ്ന, വൈസ് പ്രിൻസിപ്പൽ ഡോ.രാജലക്ഷ്മി, അലുംനി പ്രസിഡൻ്റ് സി.വി പ്രസാദ്,  എൻ.സി.സി അലുംനി പ്രസിഡൻ്റ് ഷെരീഫ് തുമ്പിൽ, സെക്രട്ടറി മനോജ്, ചിത്രമേഘൻ, എൻ.സി.സി ഓഫീസർ ലഫ്.ഡോ. പ്രമോദ്, മുൻ ഓഫീസർ ക ക്യാപ്റ്റൻ ഡോ.പി.അബ്ദു, 1966 ലെ റോഡ് നിർമ്മാണത്തിൽ പങ്കാളികളായ ബാലകൃഷ്ണൻ എഴുവന്തല, ഒ.പി അച്ചുതൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം