വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടം. വളാഞ്ചേരി എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) യാണ് മരിച്ചത്.
ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സി.എച്ച് ആശുപത്രിക്ക് മുൻവശത്താണ് യുവതിയുടെ ജീവൻ നിരത്തിൽ പൊലിഞ്ഞത്. ഡ്രൈവിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags
Accident
