കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് (എസ്.ഐ.ആര്‍) തുടക്കം കുറിച്ചു.
ഇതിൻ്റെ ഭാഗമായി തൃത്താല മണ്ഡലത്തിലും ബി.എല്‍.ഒമാര്‍ വീടുകളില്‍ എത്തി എന്യുമറേഷന്‍ ഫോറം വിതരണം തുടങ്ങി.
മികച്ച നടിക്കുള്ള 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ബീന ആര്‍.ചന്ദ്രന് എന്യുമറേഷന്‍ ഫോം നല്‍കിയാണ് മണ്ഡലത്തില്‍ എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചത്.
തൃത്താല, പട്ടാമ്പി മണ്ഡലങ്ങളുടെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ എസ്.എസ് അല്‍ഫാ KASന്റെ നേതൃത്വത്തിലാണ് ബീന ആര്‍.ചന്ദ്രന്, 96-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ രാധ എന്യുമറേഷന്‍ ഫോറം നല്‍കിയത്.
തൃത്താല, പട്ടാമ്പി മണ്ഡലങ്ങളുടെ അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായ പട്ടാമ്പി തഹസില്‍ദാര്‍ ടി.പി കിഷോര്‍, ഭൂരേഖ തഹസില്‍ദാര്‍ വി.പി സൈദ് മുഹമ്മദ് എന്നിവരും പരുതൂര്‍ വില്ലേജ് ഓഫീസര്‍ വി.മണിയും സന്നിഹിതരായിരുന്നു.
