മരക്കൊമ്പ് കാറിൽ തുളഞ്ഞ് കയറി യുവതിക്ക് ദാരുണാന്ത്യം

ചാലിശ്ശേരിക്കടുത്ത് കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ ഇന്ന് രാത്രി ഏഴ് മണിയോടെയാണ് ദാരുണ സംഭവം. കോഴിക്കോട് - തൃശൂർ ഹൈവേയിൽ പോയിരുന്ന കണ്ടയ്നർ ലോറി പൂമരക്കൊമ്പിൽ തട്ടുകയും കൊമ്പൊടിഞ്ഞു വീണ് പിറകിൽ വന്നിരുന്ന കാറിൽ തുളച്ചു കയറുകയും യാത്ര ചെയ്തിരുന്ന യുവതിക്ക് ദാരുണാന്ത്യം സംഭവിക്കുകയുമായിരുന്നു. മലപ്പുറം സ്വദേശിനി ആതിര (27) യാണ് മരിച്ചത്. 

ചങ്ങരംകുളം ഭാഗത്ത് നിന്ന് പോവുകയായിരുന്ന കണ്ടയ്ന‌ർ ലോറിയുടെ മുകൾ ഭാഗം തട്ടിയാണ് റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരക്കൊമ്പ് ഒടിഞ്ഞതെന്നാണ് പ്രാഥമിക വിവരം. അപ്രതീക്ഷിതമായി പൊട്ടിവീണ കൂറ്റൻ മരത്തിൻ്റെ കൊമ്പ് എതിരെ വന്നിരുന്ന കാറിന് മുകളിൽ വീഴുകയായിരുന്നു. വീഴ്ചയിൽ മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ച് കയറി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആതിരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് നിരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം