വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശിയായ ഫിറ്റ്നസ് പരിശീലകൻ മാധവ് മണികണ്ഠനാണ് (28) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. മണി - കുമാരി ദമ്പതികളുടെ മകനാണ്.
ദിവസവും വെളുപ്പിന് ഫിറ്റ്നസ് സെന്‍ററില്‍ പരിശീലകനായി പോകാറുണ്ട്. പതിവിനു വിപരീതമായി ഇന്നു രാവിലെ വാതില്‍ തുറക്കാതെ വന്നപ്പോള്‍ അയല്‍ വാസികളുടെ സഹായത്തോടെ വീട്ടുകാര്‍ തള്ളിത്തുറന്നപ്പോഴാണ്, കിടപ്പുമുറിയിലെ കട്ടിലില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടനെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അമ്മയും മാധവും മാത്രമാണ് വീട്ടില്‍ താമസം. ആരോഗ്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. അവിവാഹിതനാണ്.
Tags
Death
