തഹസിൽദാർ സൈദ് മുഹമ്മദിന് പട്ടാമ്പി പൗരാവലിയുടെ യാത്രയയപ്പ്

സർവ്വീസിൽ നിന്നും വിരമിക്കുന്ന പട്ടാമ്പി ഭൂരേഖാ തഹസിൽദാർ വി.പി സൈദ് മുഹമ്മദിന് പട്ടാമ്പി പൗരസമിതി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. 

പട്ടാമ്പി മുനിസിപ്പാലിറ്റി ഹാളിൽ നടന്ന യോഗം മുൻസിപ്പൽ മജിസ്ട്രേറ്റ് നീമ നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. 

കൺവീനർ ടി. അബ്ദുല്ലക്കുട്ടി, നഗരസഭ ചെയർമാൻ ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി ഷാജി, ഡെപ്യൂട്ടി കലക്ടർ എസ്.എസ് അൽഫ, മുനിസിപ്പൽ സെക്രട്ടറി  ഡോ.അമൽ സലീം,  കെ.പി അലിക്കുഞ്ഞ്, തഹസിൽദാർ ടി.പി കിഷോർ, ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എ.എം.എ കരീം, എം.ഇ.എസ് കോളെജ് പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ, കെ.ആർ നാരായണസ്വാമി, എൻ.പി വിനയകുമാർ, എം.എൻ കരുണാകരൻ, അഡ്വ.പി. മനോജ്, കെ.പി കമാൽ,  ഇ.കെ ബാബു, കെ.പി മുരളീധരൻ, കെ.ഹംസ, എം.അബ്ദുല്ല, കെ. അക്ബർ തുടങ്ങിയവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം