സംസ്ഥാനത്ത് 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. പുതുക്കിയ നിരക്കിലെ ഒരു ഗഡുവും ഒരു മാസത്തെ കുടിശ്ശികയും ചേർത്തുള്ള 3600 രൂപയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
1600 രൂപയായിരുന്ന പെൻഷൻ 2000 രൂപയായി വർധിപ്പിച്ചത് നവംബർ മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇതോടൊപ്പം കുടിശ്ശിക ഒരു ഗഡു 1600 രൂപയും ഈ മാസം വിതരണം ചെയ്യുന്നതോടെയാണ് 3600 രൂപ വീതം ഗുണഭോക്താക്കളുടെ കൈകളിലെത്തുന്നത്.
ഇതിനായി 1864 കോടി രൂപ അനുവദിച്ചു. വർധിപ്പിച്ച പെൻഷൻ വിതരണത്തിന് 1042 കോടിയും ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടിയുമാണ് അനുവദിച്ചത്.
Tags
കേരളം
