നാഗലശ്ശേരി പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പത്രിക നൽകിയതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാ വാർഡിലും കൈപ്പത്തി ചിഹ്നത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
ആറര പതിറ്റാണ്ടായി തുടരുന്ന സി.പി.എം ഭരണസമിതിയെ ഇത്തവണ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും തദ്ദേശ ഭരണ രംഗത്ത് കെടുകാര്യസ്ഥത മൂലം വികസന മുരടിപ്പും അഴിമതിയുമാണ് മുന്നിട്ടു നിൽക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
വികസന കാര്യത്തിൽ ഏറ്റവും പിറകിലുള്ള പഞ്ചായത്ത് അഴിമതിയുടെ കാര്യത്തിൽ ഏറ്റവും മുന്നിലാണെന്നും അവർ ആക്ഷേപിച്ചു.
പരാജയ ഭീതി മൂലം വീട്ടമ്മമാരെ വിളിച്ചുകൂട്ടി സ്ത്രീ സുരക്ഷാ പെൻഷൻ ഫോറത്തിൽ ഒപ്പിടുവിക്കുകയാണെന്നും ഇത് മറ്റൊരു വോട്ടു ചോരിയാണെന്നും നേതാക്കൾ ആരോപിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഴിമതി രഹിത ഭരണം കാഴ്ചവെക്കുമെന്നും കൂറ്റനാട് ബസ്റ്റാൻ്റ് പ്രവർത്തന ക്ഷമമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് മുരളി മൂത്താട്ട്, ഡി.സി.സി സെക്രട്ടറി പി. മാധവദാസ്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ കെ.ബി സുധീർ, റഷീദ് കൊഴിക്കര, മോഹൻദാസ് കറ്റാശ്ശേരി, കെ.എം സലിം, കെ.നൗഫൽ, ആബിദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സ്ഥാനാർത്ഥികൾ
1.നൗഷാദ്, 2.മൂസ, 3.ശ്രീനിവാസൻ, 4.അനീഷ, 5.ടി.കെ മുസ്തഫ, 6.ആയിഷ തസ്‌ലീമ, 7.ഷക്കീല ഇസ്മായിൽ, 8.സരിത ബാബു, 9.സന്ധ്യ ചന്ദ്രൻ, 10.സി.പി വേലായുധൻ, 11.Adv.ഫർഹത്ത്, 12.ആബിദ്, 13.സജിത മണികണ്ഠൻ, 14.നിഷാദ്, 15.നൗഫൽ, 16.മോഹൻദാസ് നമ്മിളിക്കര, 17.പ്രീത വി.ടി, 18.സരിത നമ്പീശൻ, 19.ഗിരിജ സി.
