വാഹന പരിശോധനക്കിടെ അഞ്ച് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

വാളയാർ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ സേലം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന  ബസ്സിൽ യാത്ര ചെയ്തിരുന്ന  രണ്ട് യാത്രക്കാരിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി.

ഒഡിഷ കാണ്ഡമൽ സ്വദേശികളായ പരമേശ്വർ ദേഹൂരി (24), പ്രദീപ് ദേഹൂരി (20) എന്നിവരിൽ നിന്നും  5.048 കഞ്ചാവ് പിടിച്ചെടുത്തു. തൊണ്ടി മുതൽ സഹിതം പ്രതികളെ പാലക്കാട് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി. 

എക്സൈസ് ഇൻസ്പെക്ടർ സി.എൻ മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)  മനോഹരൻ, ഗ്രേഡ്  പ്രിവന്റിവ് ഓഫീസറായ സജീഷ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ, അശ്വന്ത്,  എക്‌സൈസ് ഇൻസ്‌പെക്ടർ ട്രെയ്നി ദേവദാസ്, കലാദാസ് എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം