മലയാറ്റൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ 19കാരിയെ കൊലപ്പെടുത്തിയതെന്ന് ആൺ സുഹൃത്ത്.

മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തി പറമ്പിൽ വീട്ടിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയയുടെ (19) മരണം കൊലപാതകമെന്ന് പോലീസ്. വീടിന് ഒരു കിലോമീറ്റർ മാത്രം ദൂരത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഇന്നലെ ചിത്ര പ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. 

വഴക്കിനെ തുടർന്ന് തലക്കടിച്ച് കൊലപ്പെടുത്തുക യായിരുന്നുവെന്ന് കസ്റ്റഡിയിലായിരുന്ന സുഹൃത്ത് അലൻ പൊലീസിന് മൊഴി നൽകി.

പെൺകുട്ടിയുടെ തലയുടെ പിന്നിൽ ആഴത്തിലുള്ള മുറിവുണ്ട്. കല്ലോ മറ്റെന്തെങ്കിലും ആയുധങ്ങളോ ഉപയോഗിച്ച്  ആക്രമിച്ച രീതിയിലുള്ള മുറിവാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. 

പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യുന്നതിൻ്റെ ഭാഗമായി പെൺകുട്ടിയുടെ സുഹൃത്ത് അലനെ (21) പൊലീസ് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് അലൻ കുറ്റം സമ്മതിച്ചത്.

ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായ ചിത്രപ്രിയക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നാണ് പറയുന്നത്. ചിത്രപ്രിയയുടെ ഫോണിൽ ഇവർ തമ്മിലുള്ള ചിത്രങ്ങൾ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും 

സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയിൽ ആഞ്ഞടിക്കുകയായിരുന്നു. താൻ മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്‌തതെന്നും അലൻ പൊലീസിനോട് സമ്മതിച്ചു.

അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ ഞായറാഴ്ച വീട്ടിൽ നിന്ന് ഇറങ്ങിയത്. ചിത്രപ്രിയയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. 

ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മാതാവ് ജോലി ചെയ്യുന്ന കാറ്ററിങ് യൂനിറ്റിലെ സഹപ്രവർത്തകരുടെ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. കൂരാപ്പിള്ളി കയറ്റത്തിനു സമീപം റോഡിന് സമീപത്തെ വിജനമായ പറമ്പിലാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് മൃതദേഹം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം