പാലക്കാട് ജില്ലയില്‍ 3054 പോളിങ് ബൂത്തുകള്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയില്‍ സജ്ജീകരിക്കുന്നത് ആകെ 3054 പോളിങ് ബൂത്തുകള്‍.  ഓരോ പോളിങ് ബൂത്തിലും പരമാവധി 1300 വോട്ടര്‍മാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു പോളിങ് ബൂത്തിന് കുറഞ്ഞത് 20 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 

കൂടാതെ, ഓരോ വാര്‍ഡിന്റെയും പരിധിയ്ക്കുള്ളില്‍ത്തന്നെ അതിന്റെ പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്യും. പഞ്ചായത്തുകളിലാകെ 2749 പോളിങ് ബൂത്തുകളും നഗരസഭകളില്‍ 305 പോളിങ് സ്റ്റേഷനുകളുമാണ് ഉള്ളത്.

തിരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും പങ്കാളികളാകാന്‍ കഴിയുന്ന വിധത്തില്‍ ഭിന്നശേഷി സൗഹൃദമായ അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ പോളിങ് സ്റ്റേഷനിലും ഉറപ്പാക്കിയിട്ടുണ്ട്.  ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും എത്താന്‍ സൗകര്യപ്രദമായ റാംപ് നിലവിലുണ്ടാകും.  

ശുചിമുറി,  കുടിവെള്ളം, തടസ്സമില്ലാത്ത വൈദ്യുതി എന്നിവ പോളിംഗ് സ്റ്റേഷനുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളിലേക്ക് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് എത്തുന്നതിന് ആവശ്യമായ യാത്രാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പോളിംഗ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളിൽ ഇന്ന് നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം