രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 8 കോടി രൂപ വിലമതിക്കുന്ന 8.696 കിലോഗ്രാം സ്വർണ്ണവുമായി രണ്ട് യുവാക്കൾ വാളയാറിൽ പിടിയിൽ.

ഇന്ന് (വ്യാഴം) രാവിലെ ഒമ്പതര മണിക്ക് വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. 

കോയമ്പത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന KSRTC ബസ്സിലെ യാത്രക്കാരായ  മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് പിടിയിലായത്. 

രേഖകളില്ലാതെ പോളിത്തീൻ കവറിൽ പാക്ക് ചെയ്തു കൊണ്ടുവന്ന  8.696 കിലോഗ്രം സ്വർണ്ണം ഇവരിൽ നിന്ന് പിടികൂടി. മേൽ നടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്ക്വാഡ്, സ്റ്റേറ്റ് GST ഡിപ്പാർട്ട്മെൻ്റിന് കൈമാറി.

വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ  എൻ.പ്രേമാനന്ദകുമാർ, അസി.എക്സൈസ് ഇൻസ്‌പെക്ടർമാരായ ബി.ജെ.ശ്രീജി, കെ.എ മനോഹരൻ, പ്രിവന്റീവ്  ഓഫീസർ കെ.എം.സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സുബിൻ രാജ് എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം