കൊല്ലം അഞ്ചലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മൂന്നുപേർക്ക് ദാരുണാന്ത്യം.
കൊല്ലം അഞ്ചൽ പുനലൂർ റൂട്ടിൽ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കരവാളൂർ സ്വദേശിനി ശ്രുതിലക്ഷ്മി, തഴമേൽ സ്വദേശി ജ്യോതിലക്ഷ്‌മി, ഓട്ടോ ഡ്രൈവർ അക്ഷയ് എന്നിവരാണ് മരിച്ചത്.
ആന്ധ്ര പ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. ശബരിമലയിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങുകയായിരുന്നു ബസ്.
അപകടത്തിൽ ഓട്ടോ ഡ്രൈവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിദ്യാർത്ഥിനികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. ശ്രുതി ലക്ഷ്മി പത്താം ക്ലാസ് വിദ്യാർത്ഥിനിയും ജ്യോതി ലക്ഷ്‌മി ബാംഗ്ലൂരിൽ നഴ്‌സിങ് വിദ്യാർത്ഥിനിയുമാണ്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Tags
Accident
