മൊറാഴ കുട്ടഞ്ചേരിയിൽ പടിഞ്ഞാറെ വീട്ടിൽ സുധീഷ് കുമാർ (48) ആണ് മരിച്ചത്. ആന്തൂർ നഗരസഭയിലെ മൊറാഴ സൗത്ത് എ.എൽ.പി സ്‌കൂളിൽ ബൂത്ത് നമ്പർ 24ൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം.
രാവിലെ മുതൽ ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് ലോട്ടറി ടിക്കറ്റ് നൽകിയ ശേഷമാണ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയത്.
സ്ലിപ് നൽകി പേര് വിളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനാൽ സമീപത്തെ കസേരയിൽ ഇരുന്നെങ്കിലും കുഴഞ്ഞു വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ. വിമുക്തഭടൻ ബാലകൃഷ്‌ണൻ്റെയും പരേതയായ തങ്കമണിയുടെയും മകനാണ്.
മണ്ണാർക്കാട് തച്ചനാട്ടുകര 15-ാം വാർഡിൽ ചെത്തല്ലൂർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ഇടമനപ്പടി കാർത്യായനി കുഴഞ്ഞുവീണു. ഉടൻ പ്രഥമ ശുശ്രൂഷ നൽകി.
Tags
Death
