ധൂർത്തും പാഴ്ച്ചെലവുമാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്രയെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കുന്ന സർക്കാരിന് നൽകിയ അതിശക്തമായ പ്രഹരമാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും അഡ്വ.എൻ.ഷംസുദ്ദീൻ MLA പ്രസ്താവിച്ചു.
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പാലക്കാട് ജില്ലാ സമ്പൂർണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം മുഖ്യാതിഥിയായി.
നിയുക്ത ജില്ലാ പഞ്ചായത്ത് അംഗം പി.പി. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സി.എച്ച് സുൽഫിക്കറലി അധ്യക്ഷനായി. ടി.എ. സലാം മാസ്റ്റർ, റഷീദ് ആലായൻ, സംസ്ഥാന നേതാക്കളായ സിദ്ധീഖ് പാറോക്കോട്, ഇ.ആർ അലി, നാസർ തേളത്ത്, കെ.പി എ.സലീം, ജില്ലാ ജനറൽ സെക്രട്ടറി ടി.ഷൗക്കത്തലി, ട്രഷറർ സത്താർ താണിയൻ, സലിം നാലകത്ത് തുടങ്ങിയവർ സംസാരിച്ചു.
രാവിലെ മണ്ണാർക്കാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറ് കണക്കിന് അധ്യാപകർ പങ്കെടുത്തു.
വിദ്യാഭ്യാസ സമ്മേളനം കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അബ്‌ദുള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.അബ്ദുൾ നാസർ അധ്യക്ഷനായി.
കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി പ്രമേയ പ്രഭാഷണം നടത്തി. കളത്തിൽ അബ്ദുള്ള, മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.അബൂബക്കർ, മുനീർ താളിയിൽ, കെ.ഷറഫുദ്ധീൻ, റഷീദ് മരുതൂർ, സൈദ് ഇബ്രാഹിം, സി.പി ഷിഹാബുദ്ധീൻ, മുഹമ്മദലി കല്ലിങ്ങൽ, ലെഫ്റ്റനൻ്റ് ഹംസ എന്നിവർ സംസാരിച്ചു.
വനിതാ സമ്മേളനം കെ.എം സാലിഹ ഉദ്‌ഘാടനം ചെയ്തു. കെ.പി നീന, അധ്യക്ഷയായി. റഹ്‌മത്തുന്നീസ, ഹഫ്‌സത്ത്, ആത്തിക്ക, നിഷിത എന്നിവർ സംസാരിച്ചു.
അനുമോദനവും യാത്രയയപ്പും പി.ഇ.എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഡ്വ.നാസർ കൊമ്പത്ത്, കരീം പടുകുണ്ടിൽ, ഹംസത്ത് മാടാല, ശിഹാബ് ആളത്ത്, എം.കെ അൻവർ സാദത്ത്, നൗഷാദ് വല്ലപ്പുഴ, പി.മുഹമ്മദ് കോയ, ടി.എം സാലിഹ് എന്നിവർ സംസാരിച്ചു.
