തമിഴ്നാട്ടിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 100 കുപ്പി വിദേശ മദ്യം അഗളി എക്സൈസ് സംഘം പിടികൂടി. അട്ടപ്പാടി കോട്ടത്തറക്ക് സമീപം ചൊറിയന്നൂരിൽ നടന്ന വാഹന പരിശോധനയിലാണ് വാഗണർ കാറിൽ നിന്ന് വിദേശ മദ്യം പിടികൂടിയത്.
കാർ കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ ഉപ്പിലിപാളയം സ്വദേശി ദണ്ഡപാണിയെ അറസ്റ്റ് ചെയ്തു.
പ്രിവൻ്റീവ് ഓഫീസർ ജെ.ആർ അജിത്തിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ പ്രദീപ്, രങ്കൻ, അബ്ദുൽ റഹ്മാൻ, ലക്ഷ്മണൻ, ഷംന, അനൂപ് എന്നിവർ പങ്കെടുത്തു.
Tags
Crime ക്രൈം
