തമിഴ് നാട്ടിൽ നിന്ന് ഏലത്തോട്ടത്തിലേക്ക് പോയ വാഹനമാണ് മറിഞ്ഞത്. 16 തോട്ടം തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്.
തെക്കേ കുരിശു മലയിലേക്ക് പോയ വാഹനം കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ജീപ്പ് റോഡിൽ തലകീഴായി മറിഞ്ഞു. തമിഴ്‌നാട്ടിലെ ഉത്തമപാളയം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.
അപകടത്തിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമിത വേഗവും വാഹനത്തിൽ ആളുകളെ കുത്തിനിറച്ച് എത്തിച്ചതും അപകട കാരണമായതായി പറയപ്പെടുന്നു.
Tags
Accident
