മേഴത്തൂർ കിഴക്കേ കോടനാട് ശ്രീ പുതുക്കുളങ്ങര അയ്യപ്പ - ഭഗവതി ക്ഷേത്രത്തിൽ 12-മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഡിസം.21 മുതൽ 28 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, ഗണപതിഹോമം എന്നിവ നടക്കും. വൈകീട്ട് 5ന് ഭദ്രദീപ പ്രകാശനം, ആചാര്യവരണം, ദീപാരാധന എന്നിവയുമുണ്ടാവും.
തിങ്കളാഴ്ച ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണം തുടങ്ങും. 28ന് ഞായറാഴ്ച സമാപിക്കും. വെൺമണി പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
യജ്ഞ ദിനങ്ങളിൽ എല്ലാ ദിവസവും മൂന്ന് നേരം അന്നദാനം ഉണ്ടാവും. രാത്രി 7 മണി മുതൽ കലാപരിപാടികളും അരങ്ങേറും.
ക്ഷേത്രം തന്ത്രി തന്ത്രരത്നം പൊട്ടക്കുഴി നാരായണൻ നമ്പൂതിരി, സെക്രട്ടറി പി.കെ സാജൻ, ജോ.സെക്രട്ടറി പി. മോഹനൻ, എ.രവീന്ദ്രൻ, പി.പി രാജൻ, കെ.ശശികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Tags
Press Meet
