ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിൽ നിന്നും 4 കിലോഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്ത കേസിൽ 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക അടയ്ക്കാത്ത പക്ഷം ആറ് മാസം അധിക തടവ് അനുഭവിക്കണം.
പെരിന്തൽമണ്ണ മൂർക്കനാട് കുളത്തൂർ സ്വദേശി മുഹമ്മദ് അസ്‌ലമിനെ (34)യാണ് പാലക്കാട് സെഷൻസ് രണ്ടാം കോടതി ശിക്ഷിച്ചത്.
2019 ഏപ്രിൽ 16നാണ് ചിറ്റൂർ ഗോപാലപുരം എക്‌സൈസ് ചെക്പോസ്റ്റിനു മുൻവശം വാഹന പരിശോധന നടത്തുന്നതിനിടയിൽ എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് യുവാവിനെ പിടികൂടി കേസെടുത്തത്.
എക്‌സൈസ് ഇൻസ്‌പെക്ർ വി.കെ ശങ്കർ പ്രസാദാണ് പ്രതിയെ പിടികൂടിയത്. ചിറ്റൂർ എക്സൈസ് ഇൻസ്പക്ടർ വി.രജനീഷ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.
പാലക്കാട് സെക്കന്റ് അഡീഷണൽ ജഡ്ജ് ഡി.സുധീർ ഡേവിഡ് ആണ് വിധി പ്രസ്ഥാവിച്ചത്. പ്രോസിക്യൂഷനുവേണ്ടി NDPS സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.
