ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിന് തീപിടിച്ച് യുവാവ് മരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ അപകടം. സ്‌കൂട്ടറിന് തീപിടിച്ച് ഒരാൾ മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. 

സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ബാലുശേരി കുറുമ്പൊയിൽ വയലട റൂട്ടിലാണ് അപകടമുണ്ടായത്. പൊന്നാനിയിൽ ആഹ്ലാദപ്രകടനത്തിനിടെ പടക്കം തെറിച്ചു വീണ് ഓലപ്പുരയും കത്തിനശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം