ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിൻ്റെ വില ഒരു ലക്ഷം കടന്നു.

ഇന്ന് 1,01,600 രൂപയാണ് പവൻ വില. 1,760 രൂപയുടെ പ്രതിദിന വർധനവ് പവന് രേഖപ്പെടുത്തിയപ്പോൾ ഒരു ഗ്രാമിന് 220 രൂപ വർധിച്ച് 12,700 രൂപയായി.

ഈ വർഷം ജനുവരിയിൽ 57,000 രൂപയായിരുന്നു. ഒറ്റവർഷം കൊണ്ട് ഇരട്ടിച്ചാണ് ലക്ഷം കടന്നത്. സ്വർണ വിലയിലെ മുന്നേറ്റം സാധാരണക്കാരെയും ആഭരണ പ്രിയരേയും നിരാശയിലാക്കി. പണിക്കൂലി, ഹാൾ മാർക്കിങ് ചാർജ്, ജി.എസ്‌.ടി ഇവ കൂടി ഉൾപ്പെടുത്തി ഒരു പവൻ സ്വന്തമാക്കാനുള്ള വാങ്ങൽ ചെലവ് വലിയ ഭാരമാവും.

വ്യാപാര രംഗത്തും കടുത്ത മാന്ദ്യം തുടരുകയാണ്. സാധാരണക്കാരുടെ വീടുകളിൽ വിവാഹം ഉറപ്പിച്ച പെൺകുട്ടികളുടെ രക്ഷിതാക്കളാണ് പൊന്നിൻ്റെ വില കേട്ട് ഞെട്ടുന്നത്. ചുരുങ്ങിയത് പത്ത് പവൻ വാങ്ങാൻ വിചാരിച്ചവർ പോലും അഞ്ച് പവൻ തികയ്ക്കാനാവാതെ ഉഴറുകയാണ്.

ആഗോള രാഷ്ട്രീയ രംഗത്ത് തുടരുന്ന അനിശ്ചിതാവസ്ഥകൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ മുതൽ ഫെബ്രുവരി വരെയാണ് സ്വർണ്ണ വില കൂടുന്ന പ്രവണത കാണുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം