തൃത്താല മഹാശിവക്ഷേത്രത്തിൽ പത്ത് നാൾ ഉത്സവം

പന്തിരുകുലത്തിലെ ആദ്യജാതനായ മേഴത്തോൾ അഗ്നിഹോത്രിയുടെ ഐതിഹ്യപ്പെരുമ ചൂടിയ തൃത്താല മഹാശിവക്ഷേത്രത്തിൽ പത്ത് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഡിസം.25ന് കൊടിയേറും. ജനുവരി 3ന് ആറാട്ടോടെ സമാപിക്കും. ഉത്സവം പൂർവാധികം ഗംഭീരമാക്കുന്നതിന് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഉത്സവാനുഷ്ഠാന ചടങ്ങുകൾ തുടങ്ങും. രാത്രി 7.30നാണ് കൊടിയേറ്റം. തുടർന്ന് അന്നദാനമുണ്ടാവും.  വെള്ളിയാഴ്ച വൈകുന്നേരം തിരുവാതിരക്കളി, ഡാൻസ്, കീർത്തനങ്ങൾ, നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.

തുടർന്നുള്ള ദിവസങ്ങളിലും ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ ഉൾപ്പെടെ വിവിധ കലാപരിപാടികൾ ഉണ്ടാവും. ഒമ്പതാം ദിവസം ജനുവരി 2ന് രാത്രി 8.30 മുതൽ പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, പാണ്ടിമേളത്തോടെ തിരിച്ചെഴുന്നള്ളിപ്പ് എന്നിവ നടക്കും. സമാപന ദിവസം രാവിലെ 6.30ന് പള്ളിക്കുറുപ്പ് ഉണർത്തൽ,

ഉച്ചയ്ക്ക് തിരുവാതിര പ്രസാദ ഊട്ട്,  തുടർന്ന് യാത്രാബലി, ആന, വാദ്യമേളങ്ങളോടെ ആറാട്ടും, തിരിച്ച് എഴുന്നള്ളിപ്പും നടക്കും. രാത്രി 10 മണിക്ക് കൊടിയിറക്കത്തോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാഹികളായ ടി.പി മണികണ്ഠൻ, കെ.ടി ഹരിപ്രസാദ്, വി.പി സുരേഷ്, കെ.പി പ്രസാദ് എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം