വാഹനാപകടം: എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി മരിച്ചു.

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്‌കൂട്ടറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് എൻജിനിയറിങ് വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിൻ്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്. എരുമേലി ചരളയിൽ വച്ച് ഇന്ന് രാവിലെ ഏഴ് മണിക്കാണ് അപകടം.

മൂവാറ്റുപുഴയിൽ പഠിക്കുന്ന സഹോദരനെ ബസ്സിൽ കയറ്റി വിടാൻ സ്‌കൂട്ടറിൽ എരുമേലിക്ക് പോകവേയാണ് അപകടം. മുണ്ടക്കയം സെന്റ് ആന്റണിസ് ഹൈസ്‌കൂൾ അധ്യാപകൻ സാജു ആണ് ജെസ്വിന്റെ പിതാവ്.

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ വിദ്യാർഥിയാണ് ജെസ്വിൻ. മൃതദേഹം മേരി ക്യുൻസ് ആശുപത്രി മോർച്ചറിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം