വാളയാർ ആൾക്കൂട്ട കൊലപാതകം: മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന ക്രൂരതയെന്ന് മാരായമംഗലം അബ്ദുൽ റഹ്‌മാൻ ഫൈസി.

വാളയാറിൽ നടന്ന ആൾക്കൂട്ട കൊലപാതകം മുഴുവൻ മനുഷ്യ മന:സാക്ഷിയേയും നടുക്കിയ ക്രൂരതയാണെന്നും നിയമവാഴ്ച നിലനിൽക്കുന്ന ഒരു ജനാധിപത്യ സമൂഹത്തിൽ, ഒരാളെ ആൾക്കൂട്ടം ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത് അത്യന്തം അപലപനീയവും ആശങ്കാജനകവുമാണെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി മാരായമംഗലം അബ്ദുൽ റഹ്‌മാൻ ഫൈസി പ്രസ്താവിച്ചു.

മനുഷ്യരോടൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ജില്ലാ യാത്രക്ക് കൂറ്റനാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉപനായകന്മാരായ എൻ.കെ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ, ഷൗഖത്ത് ഹാജി കാരാകുർശ്ശി എന്നിവർ സന്ദേശ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതി അംഗം സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ പ്രമേയ പ്രഭാഷണം നടത്തി. 

അബ്ദുൽ റസാഖ്‌ സഅദി ആലൂർ അധ്യക്ഷത വഹിച്ചു. കെ.ഉമർ മദനി വിളയൂർ, എം.വി സിദ്ധീഖ്‌ കാമിൽ സഖാഫി ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. കുഞ്ഞാപ്പ ഹാജി ചേക്കോട്, അസീസ് ഫൈസി കൂടല്ലൂർ, ഹാരിസ് ഹാജി എന്നിവർ ജാഥാ നായകന്മാരെ ആദരിച്ചു. സൈനുദ്ധീൻ ഒതളൂർ സ്വാഗതവും, മുസ്തഫ ലത്തീഫി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം