കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് എ.പി രാമദാസ് മാസ്റ്ററെ പാർട്ടി ലീഡറായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം സി.പി മുഹമ്മദ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പാർലമെൻ്ററി പാർട്ടി യോഗം ചേർന്നത്.
കൊപ്പം ഡിവിഷനിൽ നിന്നാണ് രാമദാസ് മാസ്റ്റർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡണ്ട്, സെറ്റൊ ജില്ലാ കൺവീനർ, കൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്, ഡി.സി.സി നിർവ്വാഹക സമിതി അംഗം, കൊപ്പം ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പാർലമെൻ്ററി പാർട്ടി യോഗത്തിൽ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം സി.പി മുഹമ്മദ്, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, ഡി.സി.സി സെക്രട്ടറി പി.കെ ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ അഡ്വ: കെ.രാമദാസ്, എം രാധാകൃഷണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി രാമദാസ്, ജയശങ്കർ കൊട്ടാരത്തിൽ, വി.എം മുസ്തഫ, ഉണ്ണികൃഷ്ണൻ, സി.പി വനജ, ശ്രീവിദ്യ രാജേഷ്, ആര്യ സുജീഷ് തുടങ്ങിയവർ പങ്കെടുത്തു.
