പാലക്കാട് ധോണിയിൽ കാർ കത്തി നശിച്ചു; കാറിനുള്ളിൽ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.

ഇന്ന് വൈകുന്നേരം നാല് മണിയോടെ പാലക്കാട് ധോണി- മുണ്ടൂർ റോഡിൽ അരിമണി എസ്റ്റേറ്റ് പരിസരത്താണ് സംഭവം. റോഡരികിൽ നിർത്തിയിട്ട കാർ കത്തുന്നത് കണ്ട  വഴിയാത്രികനാണ് കാർ കത്തുന്ന വിവരം പോലീസിൽ അറിയിച്ചത്. 

ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്താൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു.

കത്തിയമർന്ന കാറിൽ നടത്തിയ പരിശോധനയിലാണ് ഉള്ളിൽ ഒരാളുടെ മൃതദേഹം കാണപ്പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 

മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണ് കാർ എന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് അന്വേഷണം നടത്തി വരികയാണ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം