ലോക എയ്ഡ്സ് ദിനാചരണം: ജില്ലാതല ബോധവത്കരണവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ രവികുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. 

പരിപാടിയുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഹെല്‍ത്ത് ക്യാമ്പയിനിന്‍റെ പോസ്റ്റര്‍ അസി.കളക്ടര്‍ പ്രകാശനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷൻ കവാടം മുതൽ കോട്ടമൈതാനം വരെ ബോധവൽക്കരണ റാലിയും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി അജിത് കുമാർ നിർവഹിച്ചു. 

'പ്രതിസന്ധികളെ അതിജീവിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്' എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. 

പാലക്കാട് ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ടി.വി റോഷ് അധ്യക്ഷത വഹിച്ചു. പി.എൻ.ഡി.പി പിയർ കൗൺസിലർ എം.സുമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.ഉണ്ണികൃഷ്ണൻ, വനിതാ ശിശു വികസന വകുപ്പ് പ്രോജക്ട് ഓഫീസർ സി.ശുഭ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.സത്യജിത്ത്, സെക്രട്ടറി അക്ഷയ് ജയപ്രകാശ്, ഡെപ്യൂട്ടി ഡി.എം.ഒ കാവ്യാ കരുണാകരൻ, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്.സുനിൽകുമാർ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് റഫീഖ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എസ്.സയന, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ റജീന രാമകൃഷ്ണൻ, ടെക്നിക്കൽ അസിസ്റ്റന്റ് സി.എം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 

തുടർന്ന് ഗവ.വിക്ടോറിയ കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം