ചാലിശ്ശേരി കുന്നത്തേരിയിൽ കുടുംബശ്രീ സമുന്നതി പദ്ധതി ആരംഭിച്ചു

പട്ടികജാതി വിഭാഗത്തിന്റെ സമഗ്ര വികസനത്തിനായി കുടുംബശ്രീ സമുന്നതി പദ്ധതി ചാലിശ്ശേരി കുന്നത്തേരിയിൽ ആരംഭിച്ചു. കുന്നത്തേരി പൗർണ്ണമി സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എം.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിശീലകർക്കും ഗുണഭോക്താക്കൾക്കും വിശദീകരണ ക്ലാസ് നൽകി.

സി.ഡി.എസ് ചെയർ പേഴ്സൺ ലത സൽഗുണൻ അധ്യക്ഷയായി. ജില്ലാ പ്രോഗ്രാം ഓഫീസർ   ചിന്തു മാനസ്, ബ്ലോക്ക് കോർഡിനേറ്റർ ദിവ്യ, ശാന്ത വിജയൻ, കെ.കെ ദാസൻ എന്നിവർ സംസാരിച്ചു. 

ചാലിശ്ശേരി പഞ്ചായത്തിൽ കവുക്കോട്, കുന്നത്തേരി എന്നീ രണ്ടു കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. കുഴൽമന്ദം ബ്ലോക്കിൽ 2023ൽ വിജയകരമായി നടപ്പാക്കിയ സമുന്നതി പദ്ധതി തൃത്താല മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 477 ഉന്നതികളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 7875 പട്ടികജാതി കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനം ലഭിക്കുക.

പരിപാടികൾക്ക് കുന്നത്തേരി പൗർണ്ണമി ഭാരവാഹികളായ കെ.കെ പ്രഭാകരൻ, സുരേഷ് ബാബു, അനിൽകുമാർ, സുന്ദരൻ, വിനയ് കൃഷ്ണൻ, ഋതു, വനിതാവേദി പ്രവർത്തകരായ സന്ധ്യ, സുജിത, ധന്യ, മാജിത എന്നിവർ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം