ഏകാരോഗ്യ സമീപനത്തെ അടിസ്ഥാനമാക്കി ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
പാലക്കാട് ഐ.എം.എ ഹാളില്‍ നടന്ന ശില്പശാലയില്‍ കോഴിക്കോട് മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും വൺ ഹെൽത്ത് നോഡൽ ഓഫീസറുമായ ഡോ. ടി.എസ് അനീഷ്, വയനാട് പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രേംജിത്ത്, സംസ്ഥാന എ.എം.ആർ നോഡൽ ഓഫീസറും തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് പകർച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അരവിന്ദ് രഘുകുമാർ, പൊതുജനാരോഗ്യം അസിസ്റ്റന്റ് ഡയരക്ടർ ഡോ. എം.ജെ അജൻ,
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.കാവ്യ കരുണാകരൻ, ടെക്നിക്കൽ അസിസ്റ്റന്റ് സി.എം രാധാകൃഷ്ണൻ തുടങ്ങിയവർ ക്ലാസെടുത്തു. ജില്ലാ ഏകാരോഗ്യ കമ്മിറ്റി അംഗങ്ങളും വിവിധ വകുപ്പു പ്രതിനിധികളുമായി അറുപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു.
