ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ നുഹ്റോദ് യെൽദോ ക്രിസ്മസ് റോഡ് ഷോ കാഴ്ച വിരുന്നായി.

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ  നേതൃത്വത്തിലാണ്  നുഹ്റോദ് യൽദോ കരോൾ റോഡ്‌ ഷോ സംഘടിപ്പിച്ചത്. സന്ധ്യാ പ്രാർത്ഥനക്ക് ശേഷം  പള്ളിയിൽ നിന്നാരംഭിച്ച റോഡ്‌ ഷോ വന്ദ്യ ജെക്കബ് ചാലിശേരി കോർ - എപ്പിസ്കോപ്പ  ഫ്ലാഗ് ഓഫ് ചെയ്തു. 

ഏറ്റവും മുന്നിലായി  ഒരു നക്ഷത്രം വഴി കാട്ടിയായി. കുതിരവണ്ടി ഓടിക്കുന്ന സാന്തക്രോസ്, എൽ.ഇ.ഡി മുത്തുക്കുടകൾ, സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ മാലാഖ കൂട്ടം, ഫ്ലാഷ് മോബ് , ചുകപ്പ്, വെള്ളനിറത്തിലുള്ള  ഹൈഡ്രജൻ ബലൂൺ പിടിച്ച് ഡി.ജെ ലെറ്റിൻ്റെ വെളിച്ചത്തിൽ പാപ്പമാർ, പഴയ കാലത്തെ വസ്ത്രം അണിഞ്ഞ് വനിത സമാജം പ്രവർത്തകരുടെ മാർഗ്ഗം കളി,  50 ഓളം ക്രിസ്മസ് പാപ്പകൾ, പത്തടി ഉയരമുള്ള പൊയ്ക്കാൽ പാപ്പ , എൽ.ഇ.ഡി മാലാഖന്മാർ ,  വലിയ സമെയിൽ ഡോളുകൾ, ബാൻ്റ് സെൻ്റ്, പതിനൊന്നോളം കുടുംബ യൂണിറ്റിൽ നിന്നായി ക്രിസ്മസ് വസ്ത്രം അണിഞ്ഞ്  നൂറുകണക്കിന് വിശ്വാസികൾ എന്നിവർ റോഡ് ഷോയിൽ പങ്കെടുത്തു. 

പള്ളിയിലെത്തിയപ്പോൾ  ക്രിസ്മസ് സന്ദേശവും, സമ്മാന വിതരണം എന്നിവ ഉണ്ടായി. ദൃശ്യ- ശ്രവ്യ കരോൾ റോഡ്‌ ഷോ വിരുന്ന് കാണുവാൻ നിരവധി പേർ അങ്ങാടിയിലേക്ക് ഒഴുകിയെത്തി. സ്നേഹ വിരുന്നും ഉണ്ടായി.

ആഘോഷങ്ങൾക്ക് വികാരി ഫാ.ബിജു മൂങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു.ശലമോൻ,  സെക്രട്ടറി ടൈറ്റസ് ഡേവീഡ്, കൺവീനർ സി.വി.ഷാബു  എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റി, ഭക്തസംഘടന ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം