മലയാറ്റൂർ മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയ (19) യെ ആണ് മരിച്ച നിലയിൽ ഇന്ന് കണ്ടെത്തിയത്. സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിലെ ഗ്രൗണ്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
ബംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുമൂന്നു ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനയക്ക് അയച്ചിട്ടുണ്ട്. ചിത്ര പ്രിയയുടെ ആൺ സുഹൃത്തിനെയടക്കം ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Tags
Death
