'യെസ്' സ്കൂളിന് ഇന്റർനാഷണൽ ഗോൾഡ് സ്റ്റാർ അവാർഡ്

രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇന്റർനാഷണൽ ഗോൾഡ് സ്റ്റാർ അവാർഡ് ഫോർ എജുക്കേഷൻ എക്സലൻസ് പുരസ്കാരം നേടി പട്ടാമ്പി മാട്ടായ യെസ്  ഇംഗ്ലീഷ് സ്കൂൾ. 

ന്യൂ തിങ്ക് ഫൗണ്ടേഷൻ ഡൽഹി, ഏഷ്യൻ കൗൺസിൽ ഫോർ അക്കാദമിക് ആൻഡ് സോഷ്യൽ റിസർച്ച്,  എക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ്  ഫൗണ്ടേഷൻ ഡൽഹി എന്നീ അസോസിയേഷനുകൾ സംയുക്തമായാണ് വിദ്യാഭ്യാസ പ്രവർത്തന രംഗത്തെ മികവുകൾ അടിസ്ഥാനപ്പെടുത്തി ഗോൾഡ് സ്റ്റാർ അവാർഡ് നൽകി വരുന്നത്. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 മികച്ച വിദ്യാലയങ്ങളിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള യെസ് സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന പരിപാടിയിൽ  സ്കൂൾ പ്രിൻസിപ്പൽ ടി അബ്ദുൽ ഹക്കീം ബുഖാരി  അവാർഡ് ഏറ്റുവാങ്ങി. മുൻകേന്ദ്ര ആയുഷ് മന്ത്രാലയം ഡയറക്ടേഴ്സ് മെമ്പർ  ഡോ. ദിനേശ് ഉപാധ്യായ, മുൻ ഉത്തരാഖണ്ഡ് ക്യാബിനറ്റ് മന്ത്രി  കമൽ സിംഗ് നേജി  തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു.

പഠന പാഠ്യേതര  രംഗങ്ങളിൽ  കാലോചിത മുന്നേറ്റങ്ങളും വിദ്യാർത്ഥി സൗഹൃദ  പഠന പദ്ധതികളുമായി രണ്ടു പതിറ്റാണ്ടോളമായി യെസ് സ്കൂൾ  കാഴ്ചവെക്കുന്ന പ്രവർത്തനങ്ങളിൽ അതീവ പ്രാധാന്യമർഹിക്കുന്നതാണ് ഈ ബഹുമതി.




1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം