പട്ടാമ്പി ഭാരതപ്പുഴയുടെ കരയിൽ ഒന്നാം ഘട്ടം പൂർത്തിയാക്കിയ ഇ.എം.എസ് പാർക്കിലെ അമ്യൂസ്മെൻ്റ് പാർക്ക് മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.
കുട്ടികൾക്കും മുതിർന്നവർക്കും ഒഴിവു സമയങ്ങൾ ചെലവിടാൻ കഴിയുന്ന സംവിധാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ പാർക്കിൻ്റെ നടത്തിപ്പു ചുമതല ഏറ്റെടുത്തവരാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
16ഡി തിയറ്റർ, പെഡൽ ബോട്ട്, ക്രേസി ഡാൻസ്, കൊളംബസ് ബലൂൺ പാർക്ക് തുടങ്ങിയ ആകർഷകമായ സംവിധാനങ്ങളാണുള്ളത്. പാർക്കിൽ ലഘു ഭക്ഷണശാല ആരംഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ചങ്ങണാംകുന്ന് റഗുലേറ്റർ മുതൽ വെള്ളിയാങ്കല്ലു വരെയുള്ള പ്രദേശത്തെ ഉൾപ്പെടുത്തുന്ന ടൂറിസം സാധ്യത പരിശോധിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Tags
Tourism
