നൂറുകണക്കിനാളുകളുടെ ആവേശവും ആഹ്ലാദവും അലതല്ലിയ അന്തരീക്ഷത്തിലാണ് ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പുതിയ സാരഥികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാവിലെ 10ന് ത്രിതല തദ്ദേശ സ്ഥാപനങ്ങളിലും നഗരസഭകളിലും അംഗങ്ങൾ ചുമതലയേറ്റു. 11.30ന് കോർപ്പറേഷനുകളിലും സത്യപ്രതിജ്ഞ നടന്നു. അഞ്ചു വർഷം മുമ്പ് ചുമതലയേറ്റ ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് ഡിസം.26ന് രാവിലെ 10.30ന് നടക്കും. ഡെപ്യൂട്ടി ചെയർ പേഴ്‌സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടത്തും.
ത്രിതല പഞ്ചായത്തുകളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടക്കും.
Tags
Election
