കാക്കൂർ പുന്നശ്ശേരിയിലാണ് സംഭവം നടന്നത്. മകൻ നന്ദ ഹർഷനെ കൊലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് കൊലപാതക വിവരം അനു അറിയിച്ചത്.
ശനിയാഴ്ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യു.കെ.ജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷൻ.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. അനുവിനെ കാക്കൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
കെ.എസ്.എഫ്.ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Tags
Crime ക്രൈം
