പടിഞ്ഞാറങ്ങാടിയിൽ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തി

പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ ബഹുജന പങ്കാളിത്തത്തോടെ പാലിയേറ്റീവ് സന്ദേശ യാത്ര നടത്തി. കുമരനല്ലൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു. ഡോ.എ.ഐ ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ പി.രാജീവ്, അലി കുമരനല്ലൂർ, കെ. നൂറുൽ അമീൻ, പി.ബഷീർ, കെ.എ.റഷീദ്, മുഹമ്മദലി ഗോഖലെ, കൃഷ്ണൻകുട്ടി, ഐ.വി. അബ്ബാസ്, ടി.കെ. മുഹമ്മദ്, ടി.കെ.ഖാലിദ്,  കെ.രമണി, മുഹമ്മദലി ആമശ്ശേരി, പി.സുഫൈജ, ടി.കെ.അബ്ദുള്ളക്കുട്ടി, വ്യാപാരി വ്യവസായി കുമരനല്ലൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.കെ. റഷീദ്, അങ്ങാടി യൂണിറ്റ് പ്രസിഡൻ്റ് കെ.എ.ഗഫൂർ എൻ.വി.അഹമ്മദുണ്ണി തുടങ്ങിയവർ സംസാരിച്ചു. സന്ദേശ യാത്ര പടിഞ്ഞാറങ്ങാടിയിൽ സമാപിച്ചു. 

പറക്കുളം എൻ.എസ്.എസ് കോളേജ്, മൈനോറിറ്റി കോളേജ്, കുമരനല്ലൂർ, കല്ലടത്തൂർ ജി.എച്ച്.എസ്.എസ് തുടങ്ങിയ വിദ്യാലയങ്ങളിലെ എൻ.എസ്.എസ്, എസ്.ഐ.പി. സന്നദ്ധ സേന അംഗങ്ങളും സ്ത്രീകളും മുതിർന്ന പൗരൻമാരും സദേശ റാലിയിൽ അണിനിരന്നു.

Summary:

A palliative message tour was conducted with mass participation under the Ashraya Palliative Clinic of Padinjangadi. In Kumaranallur, Grama Panchayat President Naseema Nassar inaugurated it. Dr. A.I. Khamaruddin presided over the event.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം