മണ്ണാർക്കാട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ രണ്ടു സുഹൃത്തുക്കൾക്ക് ജീവഹാനി. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശികളായ ബിബിത്ത് (30), സുജിത് (30) എന്നിവരാണ് മരിച്ചത്.
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. രണ്ടു പേർ അപകട നില തരണം ചെയ്തു.
Summary:
Two friends lost their lives in a road accident that took place in Mannarkad last night. The deceased have been identified as Bibit (30) and Sujith (30), natives of Konikazhi, Kadampazhipuram, Mannarkad.
Tags
Accident
