കോട്ടയം പാമ്പാടി അങ്ങാടി വയലിലാണ് നാടിനെ നടുക്കിയ സംഭവം. ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64), ഭാര്യ ബിന്ദു (58) എന്നിവരാണ് മരിച്ചത്.
പാമ്പാടി വെള്ളൂര്‍ അങ്ങാടി വയല്‍ മാടവന വീട്ടില്‍ ബിന്ദുവിനെയാണ് ഭര്‍ത്താവ് സുധാകരന്‍ കൊലപ്പെടുത്തിയത്. വീടിനുള്ളിലാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. സുധാകരനെയും ഇതേ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നില്‍ കുടുംബ വഴക്കെന്നാണ് പ്രാഥമിക നിഗമനം.
ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം സുധാകരൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. വീടിനുള്ളിൽ ബിന്ദുവിന്റെ മൃതദേഹം കമ്പിവടി കൊണ്ട് അടിയേറ്റ നിലയിലും സുധാകരനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കുടുംബ കലഹമാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. സംഭവ സ്ഥലത്തെത്തിയ പാമ്പാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു. മക്കൾ: സുദീപ്, സുമിത്, സുബിത.
Summary:
A husband killed his wife by beheading her in Kottayam.
The incident that shook the country took place in the Angadi field in Pampady, Kottayam. The deceased have been identified as Sudhakaran (64) and his wife Bindu (58) of Madavana house in Illivalavu.
