മുണ്ടൂർ - തൂത നാലുവരി സംസ്ഥാന പാത നവീകരണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു

ആധുനിക രീതിയിൽ നവീകരിച്ച മുണ്ടൂർ- തൂത നാലുവരി സംസ്ഥാന പാത ഓൺലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു.  കടമ്പഴിപ്പുറം ആശുപത്രി ജങ്ങ്ഷന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എമാരായ കെ.പ്രേംകുമാർ, പി.മമ്മിക്കുട്ടി എന്നിവർ ശിലാഫലകം അനാച്ഛാദനം ചെയ്തു.

പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പി റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി മുണ്ടൂരിൽ നിന്ന് ജില്ലാ അതിർത്തിയായ തൂത പാലം വരെ 364 കോടി രൂപ ചെലവിലാണ് 36.8 കിലോമിറ്റർ റോഡ് നാലുവരി പാതയായി നവീകരിച്ചത്.

മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പാതയിൽ കോങ്ങാട്, കടമ്പഴിപ്പുറം, തിരുവാഴിയോട്, അടയ്ക്കാപുത്തൂർ, മാങ്ങോട് തുടങ്ങിയ പ്രധാന ജങ്ഷനുകൾ നാല് വരിയാക്കി. 

നവീകരണത്തോടെ ജില്ലയിലെ മികച്ച റോഡുകളിൽ ഒന്നായി മുണ്ടൂർ- പെരിന്തൽമണ്ണ സംസ്ഥാന പാത (എസ്‌.എച്ച് 53) മാറി. പാലക്കാട് നിന്ന് പെരിന്തൽമണ്ണയിലേക്ക് മണ്ണാർക്കാട് വഴിയുള്ള ദേശീയ പാതയേക്കാൾ ഇതുവഴി 10 കിലോമീറ്റർ ദൂരം കുറവാണ്.

കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.റിജോ റിന്ന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.അശോക് കുമാർ, ചെർപ്പുളശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.ടി ജംഷിയ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.കെ ബീന, എൻ.രാജേഷ്, പി.അരവിന്ദാക്ഷൻ, ടി.കെ രാംദാസ്, എസ്.സൂര്യ, കെ.എസ്.ടി.പി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം മനോജ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം