ലഹരി വേട്ട: 44 പേർ അറസ്റ്റിൽ

ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44 പേരെ അറസ്റ്റ് ചെയ്തു.

മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1577 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 43 കേസുകൾ രജിസ്റ്റർ ചെയ്‌തു. 35.4 ഗ്രാം കഞ്ചാവ്, 31 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. 

പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആൻ്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) പ്രവർത്തിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം