മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ പലൈയൂർ സെല്ലൂർ കന്തസ്വാമി മകൻ രാജ (42) ആണ് മരിച്ചത്. വേങ്ങര എസ്.എസ് റോഡിനു സമീപമുള്ള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ ശനിയാഴ്ച ഉച്ചയോടെ വേങ്ങര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വേങ്ങര ട്രോമോ കെയർ വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags
ചരമം
