വളാഞ്ചേരി മൂന്നാക്കൽ സ്വദേശി അബ്ദുൾറഷീദ് (54) അബൂദബിയിൽ ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ടു. അബൂദബി എൻ.എം.സി റോയൽ ഹോസ്‌പിറ്റലിൽ വെച്ചായിരുന്നു മരണം. അബൂദബി വെർച്ചൂസ് ട്രേഡിങ് കമ്പനിയിലെ പി.ആർ.ഒ ജീവനക്കാരനാണ് അബ്ദുറഷീദ്.
പരേതരായ അബ്‌ദുൽ ഹമീദ്- അലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: സലീന. മക്കൾ: അലീമ റെസിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത.
ശനിയാഴ്ച (6/9/2025) മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ ഖബറടക്കും.
Tags
ചരമം
