ഓണം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണറെത്തും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സെപ്തംബർ ഒമ്പതിന് നടക്കുന്ന ഓണം ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരായ വി.ശിവൻകുട്ടിയും പി.എ മുഹമ്മദ് റിയാസും രാജ്ഭവനിലെത്തി ഗവർണറെ ഔദ്യോഗികമായി ക്ഷണിച്ചു.
ഗവർണർക്ക് ഓണക്കോടി കൈമാറി. ഗവർണർ ക്ഷണം സ്വീകരിച്ചതായി മന്ത്രിമാർ പീന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർവകലാശാല, വി.സി വിഷയങ്ങളിൽ സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെയാണ് ഈ മഞ്ഞുരുക്കം.
ഓണാഘോഷ പരിപാടിക്ക് സർക്കാർ ഗവർണറെ ക്ഷണിക്കുമോ, ക്ഷണിച്ചാൽ തന്നെ ഗവർണർ പങ്കെടുക്കുമോ എന്നൊക്കെ ചർച്ചകൾ നടന്നിരുന്നു.
Tags
കേരളം
