തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റ് സമാപിച്ചു.


ഒരാഴ്ച നീണ്ടു നിന്ന തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓണം ഫെസ്റ്റ് - സമാപിച്ചു. സ്നേഹത്തിൻ്റേയും കൂട്ടായ്മയുടേയും സന്ദേശം വിളിച്ചോതിയ ഓണം ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികളാലും ശ്രദ്ധേയമായിരുന്നു. കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയുടെ മാറ്റ് കൂട്ടി. 

വനിത കലോൽസവത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.

കപ്പൂർ  പഞ്ചായത്ത് ഓവറോൾ കിരീടം കരസ്ഥമാക്കി. നാഗലശ്ശേരി, തൃത്താല പഞ്ചായത്തുകൾ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. പൂക്കള മൽസരത്തിൽ  ഐ.സി.ഡി.എസ് തൃത്താല ഒന്നാം സ്ഥാനവും കൃഷി വകുപ്പ്, എഞ്ചിനീയറിംഗ് വിംഗ് എന്നിവർ രണ്ടാം സ്ഥാനവും, സാക്ഷരതാ മിഷൻ, ക്ഷീരവികസന വകുപ്പ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹ്റ, കപ്പൂർ പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ, തൃത്താല പ്രസിഡൻ്റ് പി.കെ.ജയ, മറ്റു ജനപ്രതിനിധികളായ കെ.പി.ശ്രീനിവാസൻ, പി.എൻ മനോമോഹൻ, പി.വി പ്രിയ, ഷെറീന ടീച്ചർ,  കുബ്‌റ ഷാജഹാൻ, ധന്യ സുരേന്ദ്രൻ, കെ.അനീഷ്, മാളിയേക്കൽ ബാവ, എം.ശ്രീലത, സെക്രട്ടറി കെ.ചന്ദ്രദാസ്, സി.ബിന്ദു, ബി.ഉഷ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം