ചാലിശ്ശേരി പോലീസ് ഓണാഘോഷം നടത്തി

ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം നടത്തി. ഷൊർണ്ണൂർ ഡി.വൈ.എസ്.പി. ആർ.മനോജ്കുമാർ മുഖ്യാതിഥിയായി. എസ്.എച്ച്.ഒ എം.മഹേന്ദ്രസിംഹൻ ഓണ സന്ദേശം നൽകി.

സബ് ഇൻസ്പക്ടർമാരായ ടി.അരവിന്ദൻ, എസ്. ശ്രീലാൽ എന്നിവരുടെ നേതൃത്യത്തിൽ നാലുടീമുകളായി വടംവലി മൽസരം നടന്നു. ജാഗ്രത സമിതി അംഗം അഡ്വ. ഭാസ്കരൻ, സി.എം സജീവൻ, പി.യു.എഡ്'വ, എന്നിവർ വടം വലിനിയന്ത്രിച്ചു. വിവിധ മത്സരങ്ങളും നടന്നു. 

കെ.ജയൻ, ബിനീഷ്, കെ.സുരേഷ്, എസ് മഹേശ്വരി, സുരേഷ്, സുനിത, മാധ്യമ പ്രവർത്തകരായ എ.സി. ഗീവർ, പ്രദീപ് ചെറുവാശ്ശേരി എന്നിവർ സംസാരിച്ചു. ഓണസദ്യയും ഉണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം